NattuvarthaLatest News

തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍ : തൃശൂരില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൊടകരയ്ക്കടുത്ത് കാരൂരില്‍ മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അശ്വിന്‍ ജോസ് (20), ചെന്ത്രാപ്പിന്നിയില്‍ പ്ലസ് ടു വിദ്യാര്‍ഥി ജാസിം (17) എന്നിവരാണു മരിച്ചത്.

കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ അശ്വിന്‍ വൈകിട്ട് അഞ്ചരയോടെ കൂട്ടുകാരായ 6 പേരുമൊത്ത് അമ്പലക്കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം. മാനന്തവാടി മച്ചുകുഴിയില്‍ ജോസ്- ജോളി ദമ്പതികളുടെ മകനാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്ത്രാപ്പിന്നി ഈസ്റ്റ് കണ്ണംപുള്ളിപ്പുറം വായനശാലയ്ക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കൂട്ടുകാരായ 6 പേരോടൊപ്പം കുളിക്കാനെത്തിയതാണ് ജാസിം. ഒരേക്കര്‍ വിസ്തൃതിയുള്ള ആഴം കൂടിയ കുളത്തില്‍ ഇറങ്ങിയ ഇവരില്‍ 2 പേര്‍ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഒരാളെ രക്ഷപ്പെടുത്തി. ജാസിം മുങ്ങിപ്പോയി. നാട്ടുകാരും കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടികയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റ് രണ്ടരയോടെ മൃതദേഹം പുറത്തെടുത്തു.

കയ്പമംഗലം പള്ളിപറമ്പില്‍ മൊയ്തീന്‍ കുട്ടിയുടെ മകനാണ് ജാസിം. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button