Latest NewsIndiaInternational

നിർബന്ധിത മതപരിവർത്തനം: സുഷമ സ്വരാജിന്റെ ഇടപെടലിൽ അങ്കലാപ്പോടെ പാക്കിസ്ഥാൻ

.സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പെൺകുട്ടികളുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂ ഡൽഹി: 13ഉം 15ഉം വയസ്സുള്ള രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ട് പോയി മതം മാറ്റി നിര്‍ബന്ധിച്ച്‌ നിക്കാഹ് നടത്തിയ സംഭവത്തിൽ ഇന്ത്യയുടെ ഇടപെടൽ ശക്തമാകുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈ കമ്മീഷണറോട് റിപ്പോർട്ട് തേടി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സുഷമസ്വരാജ് പറഞ്ഞു.സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പെൺകുട്ടികളുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാക്കിസ്ഥാനിലെ ഓരോ സംഭവങ്ങളോടും ഇനി പ്രതികരിക്കാണ് ഇന്ത്യയുടെ തീരുമാനം. പ്രത്യേകിച്ച് ഹിന്ദു ന്യൂന പക്ഷത്തിലെ പെൺകുട്ടികൾക്കാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഇവരുടെ പിതാവ് പോലീസ് സ്റ്റേഷന് മുന്നിൽ ഇരുന്നു അലമുറയിടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയില്‍ ദഹാര്‍കി മേഖലയില്‍നിന്നുള്ള പതിമൂന്നുകാരിയേയും പതിനഞ്ച് കാരിയേയുമാണ് തട്ടിക്കൊണ്ടുപോയത്.

ഹോളി ആഘോഷിക്കുന്നതിനിടയിലാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയത്. റീന​,​ രവീണ എന്നീ​ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിന് പിന്നാലെ പ്രദേശത്തെ ഹിന്ദു മത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

അതിനിടെ സുരക്ഷ ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. വിവാഹത്തിന് കൂട്ടു നിന്ന ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിക്കാഹിനെത്തിയ പുരോഹിതനാണ് പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്ക് മന്ത്രി ഫവാദ് ഹുസൈനും തമ്മിലെ ട്വിറ്റര്‍ പോരും രാജ്യാന്തര തലതത്തില്‍ ശ്രദ്ധനേടി.സംഭവം പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നമാണെന്ന് സുഷമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഫവാദ് വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്തുന്ന മോദിയുടെ ഇന്ത്യയല്ല. ഇമ്രാന്‍ ഖാന്റെ പുതിയ പാക്കിസ്ഥാനാണിത്. പാക്ക് പതാകയിലെ വെളുപ്പ് നിറം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിലും താങ്കള്‍ ഇതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു ഫവാദ് ട്വിറ്ററില്‍ കുറിച്ചു.പാക്കിസ്ഥാനിലെ ഏത് മനുഷ്യാവകാശ വിഷയത്തിലും ഇടപെടുമെന്ന സൂചനയാണ് ഇതിലൂടെ ഇന്ത്യ നല്‍കുന്നത്.

പട്ടികജാതിയില്‍പ്പെട്ടവരാണ് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികള്‍. കോബാര്‍, മാലിക് വിഭാഗങ്ങളില്‍ നിന്നുള്ളയാളുകളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടികളുടെ സഹോദരന്‍ പറഞ്ഞതായി പാക് പത്രം ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഔദ്യോഗിക കണക്കുപ്രകാരം 75 ലക്ഷത്തോളം ഹിന്ദുക്കളാണ് പാക്കിസ്ഥാനിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ്.

രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നു പാക് ദേശീയ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ പിന്നീട് ഇസ്‌ലാമിലേക്കു മതം മാറ്റിയെന്നുമായിരുന്നു വിവരം. നടപടിയില്‍ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഹിന്ദു മതവിശ്വാസികളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ക്കെതിരെ ഇന്ത്യ നേരത്തേയും ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടെ സാമ്പത്തവത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാവുമോ എന്ന അങ്കലാപ്പിലാണ് പാകിസ്ഥാൻ. മനുഷ്യാവകാശ ധ്വംസനങ്ങൾ ആണ് പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്നതെന്ന ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഈ സംഭവം.

Tags

Related Articles

Post Your Comments


Back to top button
Close
Close