Latest NewsIndia

‘രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയത് അഴിമതിയിലൂടെ’ : ബിജെപി

ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ആസ്തി 10 വർഷത്തിനുള്ളിൽ വര്‍ധിച്ചതിനുള്ള ഉറവിടം വെളിപ്പെടുത്താന്‍ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയതിനു പിന്നാലെ ബിജെപി കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. അഴിമതിയിലൂടെ  രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി ആരോപിച്ചു.2004-ല്‍ 55 ലക്ഷം രൂപയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആസ്തി.

എന്നാല്‍ വെറുമൊരു എം.പി. ആയ രാഹുല്‍ ഗാന്ധിക്ക് 2014 ആയപ്പോഴേയ്ക്കും ഒന്‍പത് കോടിയുടെ ആസ്തി എങ്ങനെയുണ്ടായി എന്നാണ് ബിജെപിയുടെ ചോദ്യം. ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുകയെന്നും ബിജെപി നേതൃത്വം ചോദിക്കുന്നു. രാഹുല്‍ എവിടെ നിന്ന് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയാലും സ്വത്ത് വിവരങ്ങള്‍ ബിജെപി സൂക്ഷ്മമായി പരിശോധിക്കുമെന്നും നേതൃത്വം അറിയിച്ചു. നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.

ഇതിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്വോഴാണ് രാഹുലിനെതിരെ ആരോപണം ഉയരുന്നത്.പാര്‍ലമെന്റിലെ ഒരു എം.പി.ക്ക് ലഭിക്കുന്ന ശമ്പളമല്ലാതെ രാഹുല്‍ഗാന്ധിക്ക് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ല. 2004 ലെ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തി 55,38,123 രൂപയാണ്. പിന്നീട് 2009 ല്‍ ഇത് രണ്ട് കോടിയും 2014 ല്‍ ഇത് ഒന്‍പത് കോടിയുമായി. 55 ലക്ഷത്തില്‍ നിന്ന് എങ്ങനെയാണ് താങ്കളുടെ ആസ്തി ഒന്‍പത് കോടിയായത് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്.’- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button