Latest NewsNews

‘ലൈംഗിക പീഡനം’ പെര്‍ഫ്യൂം; സര്‍ഗാത്മക സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിച്ചാണ് പേരിട്ടതെന്ന് ഉടമ

പെര്‍ഫ്യൂമിന് ആകര്‍ഷകമായ പല പേരുകളും ഇടാറുണ്ട്. എന്നാല്‍ പെര്‍ഫ്യൂമിന് വ്യത്യസ്തമായ പേരിട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു കടയുടമ. ലൈംഗിക പീഡനം (സെക്ഷ്വല്‍ ഹരാസ്‌മെന്റ്) എന്നര്‍ഥം വരുന്ന റഷ്യന്‍ വാക്കുപയോഗിച്ചാണ് പെര്‍ഫ്യൂമിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ‘ലൈംഗിക പീഡനം’ എന്നു പേരുള്ള പെര്‍ഫ്യൂം പുറത്തിറങ്ങിയത്. ഈ പെര്‍ഫ്യൂമിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്തായാലും ഇപ്പോള്‍ പേരിലെ കുഴപ്പം കടയുടമ അംഗീകരിച്ചു. അദ്ദേഹം പേര് പിന്‍വലിക്കുകയാണ്.

റഷ്യയിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സ്ഥാപനമാണ് ലൈംഗികപീഡനം എന്ന പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയത്. 2015 മുതല്‍ ഇങ്ങനെയുള്ള പേരുകളില്‍ അവര്‍ വില്‍പന നടത്തുന്നുണ്ട്. പക്ഷേ, ലൈംഗിക പീഡനം എന്ന പേര് കുറച്ചുകൂടിപ്പോയി എന്നാണ് ഉടമ നിക്കൊളായ് ഇര്‍മിന്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. പേര് സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. സര്‍ഗാത്മക സ്വാതന്ത്ര്യത്തെക്കുറിച്ചുമാത്രമാണ് പേരിട്ടപ്പോള്‍ ആലോചിച്ചിരുന്നതെന്നും കുറച്ച് അഹങ്കാരം കൂടിയുണ്ടായിരുന്നെന്നും അദ്ദേഹം സമ്മതിക്കുന്നു. സര്‍ഗാത്മക സ്വാതന്ത്ര്യം പ്രധാനമാണ്. പക്ഷേ അതൊരിക്കലും ആരെയും വേദനിപ്പിക്കുന്നതാകരുത് ഇര്‍മിന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button