KeralaLatest News

തെരഞ്ഞെടുപ്പ് ചൂട് തലയ്ക്ക് പിടിച്ച് വരന്‍ : സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ അനുസ്മരിപ്പിച്ച് പി.ജയരാജന് ജയ് വിളിക്കുന്നത് കേട്ട് അന്ധാളിപ്പുമായി വധു

കോഴിക്കോട് : സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍ അമര്‍ന്നുകഴിഞ്ഞു. സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗിനെയും കഥാപാത്രത്തെയും അനുസ്മരിപ്പിച്ച് തെരഞ്ഞെടുപ്പ് തലയ്ക്ക് പിടിച്ച ഒരു നവവരന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാര്‍ട്ടി ജീവാത്മാവും പരമാത്മാവുമാണെന്ന് പറഞ്ഞ പ്രഭാകരനെ അനുസ്മരിപ്പിക്കുന്ന ഈ വിവാഹവിഡിയോ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് വധുവുമൊത്ത് കാല്‍നടയായിട്ടാണ് വരന്‍ വീട്ടിലേയ്ക്ക് വരുന്നത്. കൂട്ടത്തില്‍ സുഹൃത്തുക്കളുമുണ്ട്. വെറുതെ കാല്‍നടയായിട്ടല്ല വരുന്നത്. വരുന്ന വഴിയില്‍ സഖാവ് പി.ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പി.ജെ ജയ് എന്ന് വിളിച്ച് മുന്നില്‍ നടക്കുന്നത് വരന്‍ തന്നെയാണ്. നവവരന്റെ വേഷമണിഞ്ഞ് ഒരു കയ്യില്‍ പൂമാലയുമേന്തിയാണ് ഈ മുദ്രാവാക്യം വിളി. ഇതെല്ലാം കണ്ട് വധു ആകെ അന്ധാളിച്ചാണ് ഒപ്പം നടക്കുന്നതെന്ന് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.

വീഡിയോ കാണാം..https://youtube/8k5R7Pj6Vq8

shortlink

Related Articles

Post Your Comments

Related Articles


Back to top button