KeralaLatest News

യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം : പ്രതി വലയില്‍

പാലക്കാട് : യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി പൊലീസിന്റെ വലയിലായി. കൊല്ലങ്കോട് ആദിവാസി യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിലായത്. മുതലമട ചുള്ളിയാര്‍മേട് സ്വദേശി മണികണ്ഠന്‍ ആണ് പോലീസ് പിടിയിലായത്.

മാര്‍ച്ച് മൂന്നാം തീയതിയായിരുന്നു സംഭവം ഉണ്ടായത്. ആദിവാസി സ്ത്രീയായ കവിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തെത്തുന്നത്. ഇരുവരും തോട്ടം തൊഴിലാളികളാണ്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കുപിതനായ മണികണ്ഠന്‍ വിറക് ഉപയോഗിച്ച് കവിതയുടെ തലയ്ക്കടിക്കുകയായിരുന്നു. മുതലമട ചെമ്മണാമ്പതി സ്വദേശിനിയാണ് കൊല്ലപ്പെട്ട കവിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button