Latest NewsIndia

എയർടെൽ, ടാറ്റ സ്കൈ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത

ഉപഭോക്താക്കള്‍ക്ക് സ്പോർട്സ് ചാനലുകൾ സൗജന്യമായി കാണാന്‍ അവസരം ഒരുക്കി എയര്‍ടെല്ലും ടാറ്റ സ്കൈയും. സ്റ്റാര്‍ സ്‌പോര്‍ട്സിന്റെ മുഴുവന്‍ ചാനലുകളാണ് ഐപിഎൽ സമയത്ത് എയര്‍ടെല്‍ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ബംഗ്ല എന്നിവയാണ് സൗജന്യമായി ലഭിക്കുക.

ടാറ്റ സ്കൈ സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ബംഗ്ല എന്നീ ചാനലുകളാണ് സൗജന്യമായി നല്‍കുന്നത്. മേയ് 19 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button