KeralaLatest News

സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു അഞ്ച് പേര്‍ മരിച്ചു

കോട്ടയം: വയനാട്ടിലും ഇടുക്കിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. വയനാട് വൈത്തിരിയിലാണ് അപകടം ഉണ്ടായത്.  ടിപ്പറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ അപകടത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അതേസമയം ഇടുക്കിയില്‍ കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. രാജന്‍, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button