Latest NewsEducation

മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നിവയിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്കും ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്‌സിന് പ്ലസ്ടുക്കാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സായാഹ്ന കോഴ്‌സും ഉണ്ടായിരിക്കും. അവസാന തീയതി മാര്‍ച്ച് 31.

താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cditcourses.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 04712721917, 8547720167.

shortlink

Related Articles

Post Your Comments

Related Articles


Back to top button