Latest NewsInternational

പാക് കടലില്‍ എണ്ണ നിക്ഷേപമുണ്ടെന്ന്.. സത്യമാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഇമ്രാന്‍

ഇസ്ലാമാബാദ് :  പണശോഷണത്തില്‍ വട്ടംകറങ്ങി പരവേശത്തിലായ പാക്കിസ്ഥാനെ അവസാനം കടല്‍ കനിഞ്ഞതായാണ് വിവരം. പാക്കിസ്ഥാന്‍റെ പരിധിയില്‍ വരുന്ന അറബിക്കടലില്‍ വന്‍ എണ്ണ നിക്ഷേപമുണ്ടെന്ന് സൂചന. കറാച്ചിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ പാകിസ്ഥാന്‍ തീരപരിധിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ – പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് സൂചനകള്‍. 9 ട്രില്യണ്‍ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എണ്ണ നിക്ഷേപം കണ്ടെത്തുന്നതിനായി ബഹുരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് പാക്കിസ്ഥാന്‍ നടത്തി വന്നിരുന്ന പര്യവേഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ് എണ്ണ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. .ഖനനം നടക്കുന്ന സ്ഥലത്തിന് കേക്ക്റ-1 എന്നാണു പേരിട്ടിരിക്കുന്നത്.

അല്ലാഹു അനുഗ്രഹിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മള്‍ മാറുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത്. സത്യമായാല്‍ വിദേശത്തുനിന്നുള്ള എണ്ണയിറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തി, ഇന്ധന കയറ്റുമതിയിലേക്ക് രാജ്യം കടക്കുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button