KeralaLatest NewsIndia

നായര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് തരൂർ

‌ഞാന്‍ നായര്‍ സമുദായത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് അവര്‍.'

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തനിക്കെതിരെ വാട്ട്സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി ശശി തരൂര്‍. ഒരു പ്രമുഖ ചാനലിൽ ആണ് തരൂരിന്റെ പ്രതികരണം. ‘ബിജെപി ഇപ്പോള്‍ തിരുവനന്തപുരത്ത് ചെയ്യുന്നത് വളരെ സിസ്റ്റമാറ്റിക്കാണ്. അതായത് ബിജെപി എന്ന ലേബല്‍ ഇല്ലാതെ ഒരാള്‍ അയക്കും പോലെ ‌ഞാന്‍ നായര്‍ സമുദായത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് അവര്‍.’

‘ഞാന്‍ തന്നെ ഒരു നായര്‍ സമുദായ അംഗമാണ്. ഇത്തരം വൃത്തികേട്ട കളി ‌ഞങ്ങള്‍ നടത്തില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഒരു വ്യക്തിയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ഒന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്.അതിനാല്‍ ഇതില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇതില്‍ ഇലക്ഷന്‍ കമ്മീഷന് എന്ത് ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് ഇനിക്കും സംശയമുണ്ട്.’

‘കാരണം വ്യക്തിപരമായി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ ആരെ കുറ്റം പറയും എന്നത് വലിയ പ്രശ്നമാണ്.- തരൂർ പറഞ്ഞു. തരൂരിന്റെ ‘വൈ ഐ ആം എ ഹിന്ദു’ എന്ന ബുക്കിലെ ചില ഭാഗങ്ങളാണ് പലയിടത്തും പ്രചരിച്ചു കണ്ടതെന്നാണ് സൂചന. സോഷ്യൽ മീഡിയയിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button