Latest NewsSports

എ​യ​ര്‍​ഗ​ണ്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം

താ​യ്പേ​യി:  പ​ന്ത്ര​ണ്ടാം ഏ​ഷ്യ​ന്‍ എ​യ​ര്‍​ഗ​ണ്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം. മ​നു ഭാ​ക്ക​ര്‍-​സൗ​ര​ഭ് ചൗ​ധ​രി സ​ഖ്യമാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. 10 മീ​റ്റ​ര്‍ എ​യ​ര്‍​പി​സ്റ്റ​ള്‍ മി​ക്‌​സ​ഡ് ടീ​മി​ന​ത്തിലാണ് സഖ്യം സ്വര്‍ണം കരസ്ഥമാക്കിയത്.

യൂ​റോ​പ്യ​ന്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വി​താ​ലി​ന ബാ​ത്സ​ര​ഷ്‌​കി​ന-​ആ​ര്‍​തെം ചെ​ര്‍​നോ​സോ​വ് റി​ക്കോ​ഡാ​ണ് ഈ ഇന്ത്യന്‍ സംഖ്യം ഭേദിച്ചത്.

അ​ഞ്ചു ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ഫൈ​ന​ലി​ല്‍ 484.8 പോ​യ​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​റി​യ​ന്‍ ജോ​ഡി വെ​ള്ളി​യും താ​യ്പേ​യി സ​ഖ്യം വെ​ങ്ക​ല​വും നേ​ടി.

Tags

Related Articles

Post Your Comments


Back to top button
Close
Close