
രാമങ്കരി: പീഠിപ്പിക്കാന്‍ ശ്രമിച്ചവനെ കരാട്ടെ മുറകള്‍ പ്രയോഗിച്ച് വിദ്യര്‍ത്ഥി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡനശ്രമം നടത്തിയപ്പോഴാണ് പെണ്‍കുട്ടി കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപെട്ടോടിയത്.
എന്നാല്‍ കടന്ന് പിടിച്ചതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും അച്ഛനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി സംഭവം വീട്ടില്‍ പറയുകയായിരുന്നു.തുടര്‍ന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി സനീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ ആയോധന മുറകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരിച്ച് തള്ളേണ്ട എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments