Latest NewsIndia

ലോക്സഭ തെരഞ്ഞടുപ്പില്‍ മോദിക്ക് 125 റാലികള്‍; പര്യടനം നാളെ മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുക്കുന്നത് 125 റാലികളില്‍. നാളെ യുപിയിലെ മീററ്റിലാണു തുടക്കം. 4 ദിവസത്തിനിടെ 6 സംസ്ഥാനങ്ങളില്‍ പ്രചാരണം.ബിജെപി കഴിഞ്ഞ ദിവസം 200 കേന്ദ്രങ്ങളില്‍ ‘വിജയ് സങ്കല്‍പ സഭ’കള്‍ സംഘടിപ്പിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകും വരെ സഭകള്‍ തുടരും.

പ്രധാനമന്ത്രി മീററ്റ് റാലിക്കു ശേഷം ജമ്മുവിലും പ്രസംഗിക്കും. 31നകം ഒഡീഷ, അസം, ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. 31നു ‘മേം ഭീ ചൗക്കീദാര്‍’ വിഡിയോ സംവാദം.ഇത്തവണ യുപി, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു തീവ്രപ്രചാരണമാണു ലക്ഷ്യം. യുപിയില്‍ 20 റാലികള്‍. ബംഗാളിലും ബിഹാറിലും 10 വീതം.

ബിജെപി യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ 120 സീറ്റുകളില്‍ 104 സീറ്റുകളും കഴിഞ്ഞ തവണ നേടിയിരുന്നു. ബംഗാളില്‍ 2 സീറ്റും ഒഡീഷയില്‍ ഒരു സീറ്റുമാണ് കഴിഞ്ഞ തവണ ലഭിച്ചത്.ബിജെപി അധ്യക്ഷന്‍ അമിത് ഷാ 150 റാലികളിലാണു പ്രസംഗിക്കുക.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തു നരേന്ദ്ര മോദി 8 മാസത്തിനിടെ 425 റാലികളില്‍ പ്രസംഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button