KeralaLatest News

വേനല്‍ചൂട്; അംഗൻവാടികൾക്ക് അവധി

എറണാകുളം: വേനൽചൂട് കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് നാളെ മുതല്‍ പത്ത് ദിവസം അവധി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 6 വരെയാണ് അവധി. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൂര്യാഘാതം കുട്ടികളെ വളരെപ്പെട്ടന്ന് ബാധിക്കും. സൂര്യാഘാതം സംഭവിക്കുന്നത് ഒഴിവാക്കാന്‍ പകല്‍ പതിനൊന്ന് മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button