NattuvarthaLatest News

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഇലവുംതിട്ട : അടുക്കളയില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ മുരളീധരന്‍ നായരുടെ ഭാര്യ അമ്പിളി ജി നായര്‍ (56) ആണ് മരിച്ചത്. ഇന്‍ഡക്ഷന്‍ അടുപ്പില്‍നിന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. വീടിന്റെ പുറത്തു വിശ്രമിക്കുകയായിരുന്ന ഭര്‍തൃപിതാവ് 4 മണിക്ക് ചായ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടത്.

ശരീരം പൊള്ളിയിട്ടുണ്ടെങ്കിലും തീപിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും അടുക്കളയിലില്ല. ഇന്‍ഡക്ഷന്‍ അടുപ്പില്‍ നിന്ന് ഷോക്കേറ്റതാണെന്നു സംശയിക്കുന്നു. ഇലവുംതിട്ട പൊലീസെത്തി നടപടി സ്വീകരിച്ചു. കുളനട തപാല്‍ ഓഫിസിലെ ആര്‍ഡി ഏജന്റാണ് അമ്പിളി. മകന്‍: ആദര്‍ശ് എം. നായര്‍ (യുഎസ്) മരുമകള്‍: മഹിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button