Latest NewsGulfOman

ഇസ്ര വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു: മൂന്ന് ദിവസം അവധി

മസ്ക്കറ്റ്•ഒമാനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇസ്ര വല്‍ മിറാജ് അവധി. ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 3, 4 തീയതികളില്‍ പൊതുഅവധിയായിരിക്കുമെന്ന് ഹിസ്‌ മജസ്റ്റി സുല്‍ത്താന്‍ ഖാബൂസിന്റെ ഉത്തരവ് പറയുന്നു.

അതായത്, ഒമാന്‍ നിവാസികള്‍ക്ക് പ്രതിവാര അവധിയായ വെള്ളിയാഴ്ചയും കൂടി ചേര്‍ന്ന് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

യു.എ.ഇയിലെ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇസ്‌ലാമിക വിശ്വാസപ്രകാരം മുഹമ്മദ് നബി ആകാശ മാര്‍ഗം നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്ര വല്‍ മിറാജ്. അൽ ഇസ്രാ വ അൽ മിഅറാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നതാണ് വിശ്വാസം. ദൈവസന്നിധിയിൽ വച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നമസ്കാരം .

shortlink

Related Articles

Post Your Comments

Related Articles


Back to top button