Latest NewsIndia

പ്രതിപക്ഷം സംഖ്യം കേന്ദ്രം പിടിച്ചാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് അന്വേഷണം വാഗ്ദാനം ചെയ്ത് മമത

കൊല്‍ക്കത്ത:  തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഖ്യം കേന്ദ്രം പിടിച്ചാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി. പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ഈ വാഗ്ദാനം നല്‍കിയത്. നീതി ആയോഗിന് പകരം പ്ലാനിംഗ് കമ്മിഷനെ തിരികെയത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

ജി.എസ്.ടി. പുനഃപരിശോധിക്കും. ചരക്ക് – സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ തുടരുമെന്നും അവര്‍ പറയുന്നു. ബിജെപിക്കെതിരെ തുടരെ തുടരെ വിമര്‍ശന സ്വരം ഉയര്‍ത്തുകയാണ് മമത. മാത്രമല്ല എല്‍ കെ അദ്വാനിക്ക് സീറ്റ് നിരസിച്ചതിലും ഖേദം പ്രകടിപ്പിച്ചു. കേജ്രിവാളും ഇതേ നിലപാടായിരുന്നു പ്രകടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button