Latest NewsInternational

പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും ‘ഗര്‍ഭിണി’, കൗതുകമായി ഗ്രൂപ്പ് ഫോട്ടോ

പോര്‍ട്ട്‌ലാന്‍ഡ: പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററില്‍ ഒരു കൗതുകക്കാഴ്ചയുണ്ട്.എന്താണെന്നല്ലേ? ഇവിടെ പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നഴ്‌സുമാരും ഗര്‍ഭിണികള്‍. ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ ഈ നഴ്സുമാരില്‍ എട്ടുപേരും നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്‍രും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് എ.ണ്‍പത് നഴ്‌സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ചിത്രം വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button