Latest NewsIndia

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ചു: നീതി ആയോഗ് ഉപാധ്യക്ഷന് നോട്ടിസ്

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യൂതം ആയ് യോജന(ന്യായ്)യെ രാജീവ് കുമാര്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തിരുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. സര്‍ക്കാരിനെ അനുകൂലിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യൂതം ആയ് യോജന(ന്യായ്)യെ രാജീവ് കുമാര്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി 1971-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോയും 2008-ല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷനും 2013 ഭക്ഷ്യസുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ഇതേ ഗതി തന്നെയാണ് രാജ്യത്തെ ദരിദ്രര്‍ക്കു 12000 രൂപ മാസ വരുമാന പദ്ധതിയെയും കാത്തിരിക്കുന്നതെന്ന് രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കു കനത്ത പ്രഹരമാകും പദ്ധതിയെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളില്‍ രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button