Latest NewsUAE

കൂടുതൽ സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

മസ്‌ക്കറ്റ്: കൂടുതൽ സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ഗോവ എന്നീ ഇന്ത്യന്‍ സര്‍വീസുകള്‍ കൂടാതെ സലാല, ദുബായ്, റിയാദ്, ബഹ്റൈന്‍, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളുടെ വിവരങ്ങള്‍ www.omanair.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റേതെങ്കിലും വിമാനത്തിലേക്കോ ലഭ്യമായ വിമാനങ്ങളിലേക്കോ ബുക്കിങ് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button