Health & Fitness

എല്ലുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിന്…* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകള്‍ കാല്‍സ്യം സമ്പന്നം. മീന്‍ കറിവച്ചു കഴിക്കുകയാണ് ഉചിതം.

* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്‌നീഷ്യം എല്ലുകള്‍ക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാല്‍സ്യം ശരീരത്തിലെത്തിക്കും.

* 50 വയസിനു മേല്‍ പ്രായമുളളവര്‍ പാട നീക്കിയ പാല്‍ ഡയറ്റീഷന്‍ നിര്‍ദേശിക്കുന്ന അളവില്‍ ഉപയോഗിക്കണം. കാല്‍സ്യമാണ് പാലിലെ എല്ലുകള്‍ക്കു ഗുണമുളള മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെതന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം.

* ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാല്‍സ്യം ധാരാളം. ഇലക്കറികള്‍ ശീലമാക്കണം.

* കാല്‍സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീന്‍. ഗോതന്പുമാവിനൊപ്പം സോയാ പൗഡര്‍ ചേര്‍ത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീന്‍സ്, സോയാ ബോള്‍ എന്നിവയും വിപണിയില്‍ സുലഭം. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ പതിവായി സോയാബീന്‍ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിര്‍ത്തുന്നതിനു സഹായകം.

* വാല്‍നട്ട് പോലെയുളള നട്‌സ് ഇനങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം.
* മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്‌സിലെ പ്രോട്ടീന്‍ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയര്‍, വന്‍പയര്‍, കൂവരക് എന്നിവയും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക.കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.പുട്ടും ദോശയും ഉണ്ടാക്കിയും കഴിക്കാം.

* ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാല്‍ മൂത്രത്തിലൂടെ കാല്‍സ്യം അധികമായി നഷ്ടമാവും.

* സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിന്‍ ഡി ശരീരം കാല്‍സ്യം ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ സഹായിക്കുന്നു. വിററാമിന്‍ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശം കൂടാതെ സ്വികരിക്കരുത്.

* ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികള്‍ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികള്‍ വ്യായാമമുറകള്‍ സ്വയം സ്വീകരിക്കരുത്. ചെടികള്‍ നനയ്ക്കല്‍, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികള്‍ തന്നെ.
നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികള്‍ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനില്‍ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം.

* കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവില്‍ അധികമായാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.

* സംസ്‌കരിച്ച മാംസവിഭവങ്ങള്‍ ഒഴിവാക്കുക.

ശരീരത്തില്‍ നിന്നു കാല്‍സ്യം നഷ്ടമാകുന്നതു തടയാന്‍ അതു സഹായകം.

* കാപ്പിയിലെ കഫീനും കാല്‍സ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.
അതിനാല്‍ അമിതമായ കാപ്പികുടി ഒഴിവാക്കുക.

* അതുപോലെതന്നെ ആല്‍ക്കഹോളിന്റെ (മദ്യം) ഉപയോഗവും എല്ലുകള്‍ക്കു ദോഷകരം.

:

shortlink

Related Articles

Post Your Comments

Related Articles


Back to top button