Latest NewsCricket

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്തയും പഞ്ചാബും ഏറ്റുമുട്ടും

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി പഞ്ചാബും കൊല്‍ക്കത്തയും ഇന്നിറങ്ങും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്

ഐപിഎല്‍ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ ആരംഭിച്ച കിങ്സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും വിജയം ആവര്‍ത്തിക്കാനിറങ്ങുമ്പോള്‍ മത്സരം വാശിയേറിയതാകുമെന്നുറപ്പാണ്. കിങ്സ് ഇലവന്‍ പഞ്ചാബ് ആകട്ടെ രാജസ്ഥാന്‍ റോയല്‍സിനെ കീഴ്പ്പെടുത്തിയതിന്റെ കരുത്തിലാണ് കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുന്നത്.

കൊല്‍ക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് . ്ഹൈദരാബാദിനെതിരെ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെയാണ് നൈറ്റ് റൈഡേഴ്സ് കളി ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button