Latest NewsIndia

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നാല്പത് സീറ്റും നേടുമെന്ന് കനിമൊഴി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് – ഡിഎംകെ സഖ്യം 40 സീറ്റുകളും തൂത്ത് വാരുമെന്ന് കനിമൊഴി. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതെന്നും കനിമൊഴി പ്രമുഖ ചാനലിനോട് പറഞ്ഞു.

അധികാരത്തില്‍ എത്തിയാല്‍ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ അനുവദിക്കില്ലെന്നും ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴി പറഞ്ഞു.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പിന്റെ രക്തകറ ഉണങ്ങാത്ത സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് എതിരായ വികാരം ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ വിജയം ഉറപ്പെന്ന് കനിമൊഴി ആവര്‍ത്തിക്കുന്നു.

പ്രതിപക്ഷ സഖ്യം ഹിന്ദുത്വ ശക്തിക്ക് എതിരായാണെന്നും ഇത് ജനം തിരിച്ചറിയുന്നുവെന്നും കനിമൊഴി പറയുന്നു. തൂത്തുക്കുടിയില്‍ ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴ്‌സൈ സൗന്ദരരാജനും നേരിട്ട് മത്സരിക്കുന്ന മണ്ഡലമാണ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button