NattuvarthaLatest News

തലസ്ഥാനനഗരിയില്‍ നിന്നും പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്

തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നും നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നുമായി 30 കിലോയോളം കഞ്ചാവ് പിടികൂടി . ഇതില്‍ 25 കിലോയും ട്രെയിനില്‍ നിന്നാണ്. ചൊവ്വാഴ്ച രാത്രി എത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. റിസര്‍വേഷന്‍ കോച്ചിലായിരുന്നു കഞ്ചാവ്. ഇതു കടത്തിയവര്‍ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചു.

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം സ്‌കൂള്‍ പരിസരത്തു നിന്നു നാലര കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അനന്തു (21) പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പി സിനി ഡന്നിസനിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് .പരിശോധന തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button