Latest NewsIndia

വിവാദ വെളിപ്പെടുത്തലുമായി ഫറൂഖ് അബ്ദുള്ള: മുഖ്യമന്ത്രിയാവാന്‍ ജഗന്‍ ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തു

ജഗന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയില്‍ നായിഡുവിനായി വോട്ട് ടോദിക്കാനെത്തിയപ്പോഴായിരുന്നു ഫറൂഖ് അബ്ദുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്

കഡപ്പ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് 1500 കോടി വാഗ്ദാനം ചെയ്തുവെന്നാണ് ഫറൂഖ് അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍.

ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിക്കായി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ഫറൂഖ് അബ്ദുള്ള ഇക്കാര്യം വെളിപ്പെടുത്തിയത്.

വര്‍ഷം 2009. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ജഗന്‍ ദില്ലിയിലെ എന്റെ വീട്ടില്‍ വന്നു. മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന് അയാള്‍ എന്നോട് പറഞ്ഞു- ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ജഗന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയില്‍ നായിഡുവിനായി വോട്ട് ടോദിക്കാനെത്തിയപ്പോഴായിരുന്നു ഫറൂഖ് അബ്ദുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. അതേസമയം ഈ ആരോപണം കോണ്‍ഗ്രസും െൈവസ്ആര്‍ കോണ്‍ഗ്രസും നിഷേധിച്ചു. മുഖ്യമന്ത്രിയാവാന്‍ ജഗന്‍ പല വഴികള്‍ നോക്കിയിട്ടുണ്ടാകാം. എന്നാല്‍ ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button