Latest NewsIndiaNews

കൊലപാതക കേസ്: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ

അമരാവതി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിതൃ സഹോദരൻ അറസ്റ്റിൽ. സിബിഐയാണ് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നാണ് ഭാസ്‌കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Read Also: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ല: മന്ത്രി മുഹമ്മദ് റിയാസ്

2019 മാർച്ച് 15-ന് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ച്ചകൾക്ക് മുൻപാണ് ഭാസ്‌കർ റെഡ്ഡി കൊല്ലപ്പെട്ടത്. പുലിവെണ്ടൂരിലെ വസതിയിൽവെച്ചായിരുന്നു കൊലപാതകം. 2020 ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

Read Also: കാർ നിർത്തിയ ഉടൻ തീപിടിത്തം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button