Latest NewsIndia

നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ് സങ്കല്‍പ്പിന് ഇന്ന് തുടക്കം

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളായ വിജയ സങ്കല്‍പ്പിന് ഇന്ന് തുടക്കമായി. ആദ്യ ഘട്ട പോളിങ് നടക്കുന്ന മീററ്റിലാണ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി ഇന്നു സംസാരിക്കുക. ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും അദ്ദേഹം ഇന്ന് പ്രചരണത്തിലെത്തുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആസമില്‍ നടക്കുന്ന പ്രചരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിപാടികള്‍ തുടരുകയാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിലാണ് പ്രിയങ്കയുടെ ഇന്നത്തെ പ്രചരണം.

ആദ്യ ഘട്ട പോളിങ് നടക്കുന്ന 91 മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയാണ് വ്യാഴാഴ്ച. മാര്‍ച് ഇരുപത്തിയെട്ടോട് കൂടി ആദ്യ ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പൂര്‍ണ്ണ ചിത്രം നമുക്ക് ലഭിക്കും. അതേദിവസം തന്നെ പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിജയ് സങ്കല്‍പ് എന്നാണ് പ്രധാനമന്ത്രിയുടെ ഈ പ്രചരണ റാലികള്‍ക്ക് പേരിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button