Latest NewsIndia

ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു

ഗയ: ബീഹാറില്‍ ബിജെപി നേതാവിന്റെ വീട് നക്സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു. ബീഹാറിലെ മുന്‍ എംഎല്‍സിയും ബിജെപി നേതാവുമായ അനൂജ് കുമാറിന്റെ വീടാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്.

ഡൈനാമൈറ്റ് വെച്ചാണ് സംഘം വീട് തകര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ല.സ്ഫോടനം നടത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ നോട്ടീസുകളും വിതരണം ചെയ്തു.

ആക്രണത്തിന് പിന്നില്‍ 20-30 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ഗയ എസ്എസ്പി രാജീവ് മിശ്ര പറഞ്ഞു.ഇവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നുവെന്നും വീടിനകത്ത് ആളുകളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button