KeralaLatest News

എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാത്തയാൾ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകും : അഡ്വ ജയശങ്കർ

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാത്തയാൾ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്നു പ്രമുഖ മലയാളം ചാനലിന്റെ ചർച്ചക്കിടെ അദ്ദേഹം ചോദിച്ചു.

താൻ എവിടെയാണ് മത്സരിക്കാൻ പോകുന്നത് എന്ന് തീരുമാനിക്കേണ്ട രാഹുൽ ഗാന്ധി അത് എടുക്കാതെ നീട്ടി നീട്ടി കൊണ്ട് പോകുന്നു. അതിനു സിപിഎമ്മിനെയും ബിജെപിയെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ട്. രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം രാഹുൽ ഗാന്ധിക്കുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് നിലവിൽ അനുവദിനീയമാണെന്നും എന്നിട്ടും അദ്ദേഹം വൈകിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെനും ജയശങ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button