KeralaLatest News

നടിയെ ആക്രമിച്ച സംഭവം ; നടൻ ദിലീപ് സമർപ്പിച്ച ഹര്‍ജി മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു. ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ എട്ടിലേക്കാണ് മാറ്റിയത്.ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍റെ വിശദീകരണം കേട്ടശേഷമാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക

സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.അപ്പീൽ ഹർജിയിൽ ഉത്തരവ് ഉണ്ടാകും വരെ വിചാരണ നടപടി നിർത്തി വയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button