KeralaLatest News

സംസ്ഥാനത്ത് എല്‍നിനോയുടെ തുടക്കമെന്ന് ശാസ്ത്രജ്ഞര്‍

കേരളം കൊടുംവരള്‍ച്ചയിലേയ്ക്ക് : എല്‍നിനോ വന്നാല്‍ കാലാവസ്ഥ തകിടം മറിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കൊടുംചൂട് എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍. കേരളം കൊടുംവരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നല്‍കി. ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ എല്‍ നിനോ തകിടംമറിക്കും. ഇതിന്റെ ആഘാതം മനസിലാകുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.

സംസ്ഥാനത്തെ നിലവിലെ താപസൂചിക പലയിടത്തും 50ന് മുകളിലാണ്. അതിനാലാണ് കൂടുതല്‍പേര്‍ക്ക് സൂര്യതാപമേല്‍ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ചൂടാണെങ്കിലും അന്തരീക്ഷത്തില്‍ വേനല്‍മഴയ്ക്ക് അനുകൂലസാഹചര്യമില്ല. അതിനാല്‍, ചൂട് ഇനിയുംകൂടാനാണ് സാധ്യത.

ഏപ്രില്‍ പകുതിയോടുകൂടിയെങ്കിലും വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ കേരളം ഉഷ്ണതരംഗത്തിലേക്കും കൊടുംവരള്‍ച്ചയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്.
ഇതുകൂടാതെ അറബിക്കടലിന്റെ പലഭാഗങ്ങളിലും താപനില ഒന്നുമുതല്‍ മൂന്നുശതമാനംവരെ കൂടി. കടലില്‍നിന്ന് ഉഷ്ണക്കാറ്റ് കരയിലേക്കടിക്കുന്നതും ചൂട് കൂടാനുള്ള കാരണങ്ങളിലൊന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button