KeralaLatest News

എട്ടുപേർക്ക് സൂര്യാഘാതമേറ്റു

കൊച്ചി : എറണാകുളത് എട്ടുപേർക്ക് സൂര്യാഘാതമേറ്റു. 11വയസുള്ള കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. അതേസമയം പുനലൂരിൽ ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർക്ക് സൂര്യാതപമേറ്റു. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്തെ കനത്ത ചൂട് ഒരാഴ്ച കൂടി തുടരുമെന്നതിനാൽ അതീവ ജാഗ്രതാ നിര്‍ദേശം ഞായറാഴ്ച വരെ നീട്ടി.

ഇടുക്കി വയനാട് ഒഴികെ ഉള്ള ജില്ലകളിൽ ശരാശരിയില്‍ നിന്ന് ഉയര്‍ന്ന താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. മേഘാവരണം കുറവായതിനാൽ അതികഠിനമായ ചൂട് നേരിട്ട് പതിക്കും. ഇത് സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിൽ 36ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button