CricketLatest NewsSports

ഐപിഎല്ലിൽ ചരിത്രനേട്ടവുമായി മുന്നേറി വിരാട് കോഹ്‌ലി

ബെംഗളൂരു : ഐപിഎല്ലിൽ ചരിത്രനേട്ടവുമായി മുന്നേറി വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം ചിന്ന സ്വാമി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസുമായി നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടെങ്കിലും നായകൻ കോഹ്‌ലി ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സമാനെന്ന നേട്ടമാണ്   സ്വന്തമാക്കിയത്. നൂറ്റി അറുപത്തിയഞ്ചാം മത്സരത്തിൽ 31 പന്തിൽ 46 റൺസ് സ്വന്തമാക്കിയാണ് കോഹ്‌ലി അയ്യായിരം റൺസ് നേട്ടത്തിലെത്തിയത്.

സുരേഷ് റെയ്നയാണ് 5000 റൺസ് തികച്ച ആദ്യ ബാറ്റ്സ്മാൻ. നൂറ്റി എഴുപത്തിയേഴാം മത്സരത്തിലായിരുന്നു റെയ്ന 5000 റൺസ് സ്വന്തമാക്കിയത്. 4555 റൺസെടുത്ത രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button