Latest NewsCarsAutomobile

മഹീന്ദ്രയുടെ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കുക

കാറുകളുടെ വില കൂട്ടാനൊരുങ്ങി മഹീന്ദ്ര. ഏപ്രില്‍ ഒന്നു മുതൽ വിവിധ വേരിയന്റുകള്‍ക്ക് 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെ വില വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും വാഹന വിപണിയിലുമുണ്ടായ മാറ്റങ്ങളും വില വർദ്ധിപ്പിക്കാൻ കാരണമായെന്ന് കമ്പനി അറിയിച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമേ ചെറിയ വാണിജ്യ വാഹനങ്ങള്‍ക്കും മഹീന്ദ്ര വില കൂട്ടുമെന്നും റിപ്പോർട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close