KeralaLatest News

ഓച്ചിറ കേസ് ; പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്

കൊല്ലം : ഓച്ചിറയിൽനിന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്.

പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. മുംബൈയിൽ വെച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക. അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.

പത്ത് ദിവസം മുന്‍പാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായിരുന്നു.നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button