Latest NewsIndia

അവിടെ ഇതുവരെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല  ;എണ്ണികൊണ്ടിരിക്കുകയാണ് ;  ഇവിടെ ചിലരുടെ ചോദ്യം തെളിവെവിടെ

കൊറാപുത്ത് : അതി വിദഗ്ദമായും ഏറെ ശ്രമകരമായും ഭീകരതാവളത്തില്‍ പോയി സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തി വിജയകരമായി തിരിച്ച് വന്നിട്ടും ചിലര്‍ സെെന്യത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. കൊല്ലപ്പെട്ട ഭീകരന്‍മാരുടെ മൃതശരീരം ഇപ്പോഴും പാക്കിസ്ഥാനില്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ പ്രതിപക്ഷം തെളിവ് എവിടെ എന്നാണ് ചോദിക്കുന്നത്. തികച്ചും സങ്കടകരമാണ്.

ഒഡീഷയിലെ കൊറാപുത്തിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ബാലാക്കോട്ട് ആക്രമണത്തെ സംശയിക്കുന്നവര്‍ പാക്കിസ്ഥാനെ സഹായിക്കുകയാണ് ചെയ്യുന്നത്. ശത്രുവിന്റെ സ്ഥലത്തു പോയി ആക്രമിച്ചാലും അതിന് ഇവിടുത്തെ ആളുകള്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.

ഇന്ത്യ ഇന്ന് ബഹിരാകാശ ശക്തിയായി മാറിയിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ് രാജ്യത്തെ. എന്നാല്‍ എല്ലാ നേട്ടങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ ശാസ്ത്രഞ്ജരെയും സൈനികരെയുമാണ് അപമാനിക്കുന്നതെന്നും മോദി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button