Latest NewsNews

‘എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ,ലൈറ്റിംഗിലുമുണ്ടെടാ പിടി’;വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്.പടം ഹിറ്റായാല്‍ സിനിമയുടെ അണിയറയില്‍ ആഘോഷവും തകര്‍ക്കുകയാണ്. പക്ഷെ ലൂസിഫറിന്റെ ആഘോഷവേളയില്‍ ടൊവിനോ തോമസ് ഒപ്പിച്ച കുസൃതിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആയിക്കൊണ്ടിരുക്കുന്നത്

മോഹന്‍ലാല്‍, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ എന്നിവര്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ടൊവിനോ ഉടന്‍ തന്നെ മറ്റൊരു ചുമതല ഏറ്റെടുത്തു. മുകളില്‍ കണ്ട ലൈറ്റ് ഇവര്‍ക്ക് നേരെ തിരിച്ചു വച്ചു. പിന്നെ രണ്ടു ഫോട്ടോകള്‍ ഫേസ്ബുക്കിലേക്ക്. ഒപ്പം ക്യാപ്ഷന്‍ ഇങ്ങനെ, ‘എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി’. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ , വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് , ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍ , നൈല ഉഷ , നന്ദു , ബൈജു സന്തോഷ് , ബാല,ആദില്‍ ഇബ്രാഹിം, ജിജു ജോണ്‍, ജോയ് മാത്യു, ഫാസില്‍,വിജയരാഘവന്‍, സായി കുമാര്‍, ബാബുരാജ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

https://www.facebook.com/ActorTovinoThomas/posts/2688664384496899?__xts__%5B0%5D=68.ARDgPM6rt46CsT8xs7uXwrKLvjXbZ_Bs0jC2A-mNnhN6XY6Bv9SDfSevCpCQM_8mEVMlmdOMmns9y4MKhjIwb4LRqJ5irDoJhWJrko1gSGoQK3AY_sTlMgEGgM-4H7JgPv45rhWNXepTQKjRCy9XSUG6yjqhdKdJcSxudSddtbRBnXeeFzQmZDJXsqBtAR2fKKlZa-CfUQecv-axLmMwaJbjqcrixjTFZlSt9CbfMO-9Ar_zwtrOTJx3e9NB0DSGQHJkQMsnaMlzmU7EK_q_QEthvH7ezJz9D9NyFnXme_tXLNZCGCbv_RKOzsYyxF102otYnAOtRmpPkAzqLdH2jAoVng&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button