KeralaLatest News

ട്രാഫിക് പോലീസുകാരന് സൂര്യാഘാതമേറ്റു

തൃശൂർ : ട്രാഫിക് പോലീസുകാരന് സൂര്യാഘാതമേറ്റു. തൃശൂർ ട്രാഫിക് സ്റ്റേഷനിലെ കെ.പി പ്രവീണിനാണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ കൊച്ചിയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും സൂര്യാഘാതമേറ്റിരുന്നു. കൊച്ചിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭരതൻ തളർന്നുവീണത്.

അതിനിടെ മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. തിരൂരങ്ങാടി എക്‌സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്‌സൈസ് പരിശോധനയ്ക്കിടയാണ് ചന്ദ്രമോഹന് സൂര്യാഘാതമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button