Latest NewsNattuvartha

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു : നിരവധി പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി : ഇടുക്കിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു :നിരവധി പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പന-കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടക്കു സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കട്ടപ്പനയിലേക്ക് വരികയായിരുന്ന ബസിന്റെ സ്റ്റിയറിങ് എന്‍ഡ് ഊരിപ്പോയതാണ് അപകട കാരണം. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തെ തിട്ടയില്‍ ഇടിച്ചുനിന്നു. കോട്ടയം-നെടുങ്കണ്ടം റൂട്ടിലോടുന്ന തേജസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

പാമ്പനാര്‍ പത്മവിലാസം പ്രീതി എസ്.പ്രസന്നന്‍ (24), ചീന്തലാര്‍ പുത്തന്‍വിള തങ്കച്ചന്‍ (58), കാഞ്ചിയാര്‍ ഈരൂരിക്കല്‍ മേരി ജോര്‍ജ 60), ഉപ്പുതറ കുളത്തുങ്കല്‍ ശശീന്ദ്രന്‍ (43), ചപ്പാത്ത് വേണാല്‍കുടിയില്‍ കാവ്യ സോമന്‍(24), ചപ്പാത്ത് ചെമ്പകപ്പള്ളില്‍ നൈനി(39), മൂന്നാര്‍ ചിന്നക്കനാല്‍ ബഥേല്‍ ഡാര്‍വിന്‍(46) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button