Latest NewsIndia

പാർട്ടിയുടെ തൊപ്പി വേണ്ട ; അമിത് ഷായുടെ കൊച്ചു മകൾ ചെയ്‌തത്‌ (വീഡിയോ)

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമായിരുന്നു ഇന്ന്. ഈ ദിവസം നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അമിത് ഷായുടെ കൊച്ചു മകളുടെ കുസൃതിതന്നെയാണ് വിഷയം.

ഫ്രോക്കും തൊപ്പിയും ധരിച്ചെത്തിയ അമിത് ഷായുടെ കൊച്ചു മകളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. കുഞ്ഞ് അമിത് ഷായുടെ അടുത്തെത്തിയപ്പോള്‍ ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ നോക്കി.എന്നാൽ കൂട്ടിയത് തട്ടി മാറ്റുകയായിരുന്നു. ഒടുവിൽ സ്വന്തം തൊപ്പി കയ്യിൽ കിട്ടിയപ്പോഴായിരുന്നു കുട്ടിക്ക് ആശ്വാസമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button