KeralaLatest News

ചിത്ര- ശില്പകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇടുക്കി: ചിത്ര- ശില്പകലാ ക്യാമ്പ് വാഗമണ്ണില്‍. ചിത്ര- ശില്പകലകളില്‍ പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നാല് ദിവസത്തെ ക്യാമ്പ് വാഗമണ്ണില്‍ ഏപ്രില്‍ 11 മുതല്‍ 14 വരെ തീയതികളില്‍ നടത്തുന്നു. കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 6ാം തീയതി നടത്തുന്ന ചിത്ര-ശില്പകലാകളരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 പ്ലസ്ടു/ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുക. ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ നടത്തുന്ന ക്യാമ്പ് പൂര്‍ണ്ണമായും സൗജന്യമാണ്. ഏപ്രില്‍ 6ാം തീയതിയിലെ പ്രവേശനകളരിയിലേക്കുള്ള രജിസ്‌ട്രേഷന് 9946109616, 9846133338 എന്നീ നമ്പരുകളില്‍ ഏപ്രില്‍ 2ാം തീയതിക്കു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button