Latest NewsTechnology

സിഇഒയുടെ പോസ്റ്റുകളും ഫെയ്‌സ്ബുക്ക് മുക്കി; ഒടുവില്‍ വിശദീകരണമിങ്ങനെ

ഫെയ്‌സ്ബുക്കിന്റെ വിചിത്രമായ നടപടികളില്‍ ഇത്തവണ ഇരയായത് കമ്പനി സിഇഒ തന്നെ. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിലായിരുന്ന ഫെയ്സ്ബുക്ക് അബദ്ധത്തില്‍ ഫയസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ ചില മുന്‍കാല പോസ്റ്റുകളും മുക്കി. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയസ്ബുക്ക് തന്നെ മുതലാളിയുടെ പോസ്റ്റും ഡിലീറ്റ് ആയിപ്പോയ കാര്യം അറിയിച്ചിരിക്കുന്നത്. 2007, 08 വര്‍ഷത്തില്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ച പോസ്റ്റുകളാണ് ഡിലീറ്റ് ആയിപ്പോയതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ തിരിച്ചെടുക്കുന്നത് അതീവ ദുഷ്‌കരമാണെന്നും അതുകൊണ്ട് തന്നെ കമ്പനി അതിന് മുതിരുന്നില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. എത്ര പോസ്റ്റുകള്‍ ഡിലീറ്റ് ചെയിതിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അപ്ഡേഷന്‍ വരുന്നതിന് അനുസരിച്ച പഴയ വെര്‍ഷനിലെ പോസ്റ്റുകള്‍ സേവ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട അല്‍ഗോരിതങ്ങളില്‍ മാറ്റം വരുന്നതിനാല്‍ ഡിലീറ്റ് ചെയ്യപ്പെട്ടവ കണ്ടെത്തുക പ്രയാസമാണെന്നാണ് ഫെയസ്ബുക്കിന്റെ വിശദീകരണം. അതേസമയം സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാറാണെന്നാണ് കമ്പനിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button