Latest NewsIndia

മോദിയാണ് ഞങ്ങളുടെ നേതാവ്  ;  അപ്പോ ആരാ വല്ല തീരുമാനമായോ  ; പ്രതിപക്ഷത്തിന് നല്ലൊരു താങ്ങ് വെച്ച് കൊടുത്ത് താക്കറെ

ഗാ​ന്ധി​ന​ഗ​ര്‍:  നാളുകള്‍ക്ക് മുമ്പ് ബിജെപി എന്ന പേര് സ്വപ്നത്തില്‍ പോലും കേല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന രീതിയിലുളള ശിവസേനയുടെ നിലപാടുകള്‍ മഞ്ഞുരുകിയ പോലെയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഞങ്ങളുടെ നേതാവ് നിങ്ങള്‍ക്ക് അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാനുണ്ടോ അതില്‍ എന്തെങ്കിലും തീരുമാനമായോ എന്നാണ് പ്രതിപക്ഷത്തോട് ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ ദര്‍ഭമുന പ്രയോഗിച്ചത്.

പാര്‍ട്ടിയുടെ നേതാവ് ആരെന്ന് അല്ലാത്ത പക്ഷം പ്രതിപക്ഷം വ്യക്കമാക്കണമെന്നാണ് താക്കറെ പറയുന്നത്. ശിവസേനയുടേയും ബിജെപിയുടേയും ആശയങ്ങളില്‍ വെെരുദ്ധ്യമില്ല സമാനമാണെന്ന് താക്കറെ വിശദമാക്കി. ​ഹിന്ദു​ത്വ​വും ദേ​ശീ​യ​ത​യു​മാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തിന് മുന്‍പേയായിരുന്നു താക്കറെയുടെ മാധ്യമപ്രവര്‍ത്തകരുമായുളള കൂടിക്കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button