KeralaLatest News

പത്തനംതിട്ടയില്‍ ശബരിമല വിഷയം എന്‍ഡിഎയ്ക്ക് അനുകൂലം ;രാഷ്ട്രീയ ചായ് വുകള്‍ക്കൊപ്പം മത- സാമുദായിക സ്വാധീനവും നിര്‍ണ്ണായകം

പത്തനംതിട്ട:  ഇത്തവണ ചൂടേറിയ മല്‍സരപ്പോരാട്ടമാണ് പത്തനംതിട്ട മണ്ഡലത്തില്‍ മാറ്റുരക്കുക എന്നതില്‍ മറുവാക്കില്ല. മൂന്ന് പാര്‍ട്ടിയും ചേര്‍ന്നുളള ത്രികോണ പോരാട്ടത്തിനായിരിക്കും ഇത്തവണ പത്തനം തിട്ട കളമൊരുങ്ങുക. മണ്ഡലത്തില്‍ ഏകദേശം ഭൂരിപക്ഷവുംഹിന്ദുക്കളാണ്. എന്നാലും തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ നിലപാട് നിര്‍ണായകമാണ്.

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളില്‍ കത്തോലിക്കരാണ് കൂടുതല്‍. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളില്‍ ഒാര്‍ത്തഡോക്‌സ് വിഭാഗത്തിനും ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ മാര്‍ത്തോമ്മാ സഭയ്ക്കും സ്വാധീനം കൂടുതലാണ്. ആറന്മുളയില്‍ പെന്തക്കോസ്ത് വിഭാഗവും നിര്‍ണായകമാണ്.

അതേസമയം ബിജെപി സ്ഥാനാര്‍ഥിയായ കെ, സുരേന്ദ്രന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. സിപിഎം പരിപാടിയില്‍ വരെ സുരേന്ദ്രന് സ്വീകരണം ലഭിച്ചിരിക്കുന്നു. ശബരിലയിലെ സ്ത്രീപ്രവേശന വിഷയമാണ് ചര്‍ച്ചയായിരിക്കുന്നത്. ലഘുലേഖകളുമായി സംഘപരിവാറും ശബരിമല കര്‍മ്മ സമിതിയും എന്‍.ഡി.എയ്‌ക്ക് സമാന്തരമായി വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തിവരുന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ ആളുകളെ അവര്‍ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ ജനസംഖ്യയില്‍ 64 ശതമാനം ഹിന്ദുക്കളാണ്. ഈഴവ സമുദായ അംഗമായ കെ.സുരേന്ദ്രനെ രംഗത്തിറക്കിയതിലൂടെ എസ്.എന്‍.ഡി.പിയും ശബരിമല സമരത്തില്‍ പിന്തുണ നല്‍കിയ എന്‍.എസ്.എസ്എസും സുരേന്ദ്രന് ഒപ്പമുണ്ടാകും. ‘ആറന്മുള മോഡല്‍’ വികസനം ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്ജ് വോട്ട് തേടുന്നത്. തന്‍റെ ഭരണത്തുളള നാടിന്‍റെ വികസനത്തേയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ആന്‍റോ ആന്‍റണി ഉയര്‍ത്തിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button