Latest NewsInternational

സ്വവര്‍ഗാനുരാകിയായ മകനും ഭര്‍ത്താവിനും വേണ്ടി 61കാരിയായ അമ്മ കുഞ്ഞിന് ജന്മംനല്‍കി

ബ്രാസ്‌ക: സ്വവര്‍ഗാനുരാകിയായ തന്റൈ മകനും ഭര്‍ത്താവിനും വേണ്ടി 61കാരിയായ അമ്മ കുഞ്ഞിന് ജന്മംനല്‍കി നെബ്രാസ്‌കയിലാണ് ഈ അത്യഅപൂര്‍വ്വ സംഭവം നടന്നത്.

ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു മുപ്പത്തിരണ്ടുകാരനായ മാത്യു എലെഡ്ജും ഇരുപത്തിയൊമ്പതുകാരനായ എലിയറ്റ് ഡൗവര്‍ട്ടിയു . ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്നം ഇരുവര്‍ക്കും നേടികൊടുക്കാന്‍ മാത്യുവിന്റെ അമ്മ സിസിലി എലഡ്ജ് മുന്‍കൈയ്യെടുത്ത് രംഗത്തെത്തുകയായിരുന്നു.

സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗര്‍ഭിണിയാകുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് .പത്ത് വര്‍ഷം മുമ്പ് ആര്‍ത്തവ വിരാമവും നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്.

നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടര്‍ കരോളിന്‍ മൗദിനോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. എന്നാല്‍ ഇതില്‍ സങ്കീര്‍ണതകളൊന്നുമില്ലെന്ന് വളരെ സാധാരണമായ രീതിയില്‍ തന്നെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ഡോക്ടര്‍ കരോളിന്‍ മൗദ് ഉറപ്പുനല്‍കി.പിന്നീട് കുഞ്ഞിനായുള്ള ഒരുക്കങ്ങളായിരുന്നു. ഐവിഎഫിലൂടെ സിസിലി ഗര്‍ഭിണിയായി.

ഗര്‍ഭകാലം ഏറെ സന്തോഷത്തോടെയാണ് കടന്നുപോയത്. സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്ന സന്തോഷമാണ് സിസിലിയെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്.അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗര്‍ഭകാലത്തെല്ലാം തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്.

എപ്പോഴും അമ്മയ്ക്ക് പരിചരണവുമായി മകന്‍ മാത്യുവും ഭര്‍ത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ ‘ഉമ’ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു.സ്വവര്‍ഗാനുരാകിയായ സ്വന്തം മകനെയും അവന്റെ പങ്കാളിയെയും അംഗീകരിച്ച് അവര്‍ക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച ഈ അമ്മയ്ക്ക് ഇതിനോടകം അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button