KeralaLatest News

മർദ്ദനത്തിനിരയായ കുട്ടിയുടെ നില അതീവ ഗുരുതരം ; മരുന്നുകളോട് പ്രതികരിക്കുന്നില്ല

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സ മികച്ചതാണെന്നും കുട്ടിയെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും വിദഗ്ദ്ധ സംഘം വ്യക്തമാക്കി. കുഞ്ഞിന്റെ നിലവിലെ സാഹചര്യത്തെപ്പറ്റി ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. കുട്ടിയെ കണ്ടതും അമ്മ പറഞ്ഞത് നുണയാണെന്ന് ഡോക്ടർമാർക്ക് ബോധ്യമായി.

തുടർന്ന് ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന്
പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ ചോദ്യം ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച മ‍‍ർദ്ദനവിവരം പുറംലോകമറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button