Latest NewsUAEGulf

സൈബർ കുറ്റകൃത്യം : യുഎഇയിൽ രണ്ടു പേർക്ക് ശിക്ഷ വിധിച്ചു

അബുദാബി : സൈബർ കുറ്റകൃത്യവുമായി ബന്ധപെട്ടു യുഎഇയിൽ രണ്ടു പേർക്ക് ശിക്ഷ വിധിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും മറ്റും പ്രചരിപ്പിച്ച കേസില്‍  45 വയസുകാരനായ എമിറാത്തി യുവാവിനെ 10 വർഷത്തേക്കാണ് അബുദാബി അപ്പീല്‍ കോര്‍ട്ട് ശിക്ഷിച്ചത്. വ്യാജ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് രാജ്യത്തിനു വിരുദ്ധമായതും,കളങ്കം വരുത്തുന്ന രീതിയിലുള്ള വാർത്തകളും വിഡിയോകളും പ്രചരിപ്പിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാൾ ഇതിനായി ഉപയോഗിച്ച സ്മാർട്ട് ഫോണും പിടിച്ചെടുത്തു.

സമൂഹ മാധ്യമങ്ങളിലൂടെ തീവ്രവാദ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിനാണ് 22കാരന് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം പിഴയും ഫെഡറല്‍ സുപ്രീം കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വിധിച്ചത്. കോടതി ഉത്തരവ് പ്രകാരം ഇയാളുടെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീവ്രവാദ സംഘടനയുമായുള്ള ബന്ധം കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന് പുറമെ അല്‍ ക്വയിദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഈ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button