Latest NewsUAEGulf

ദുബായില്‍ ജനങ്ങള്‍ക്കായി ഖുര്‍ ആന്‍ പാര്‍ക്ക് തുറന്നുകൊടുത്തു

ദുബായില്‍ : ദുബായില്‍ വിശ്വാസികള്‍ക്ക് ഖുര്‍ ആന്‍ പാര്‍ക്ക് തുറന്നുകൊടുത്തു. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന സസ്യജാലങ്ങളെ അണിനിരത്തിയാണ് ദുബായ് മുനിസിപ്പാലിറ്റി ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

ദുബായ് അല്‍ഖവാനീജിലാണ് നഗരസഭ ഖുര്‍ആര്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനെ കുറിച്ച് വിവിധ മതവിശ്വാസികള്‍ക്കും രാജ്യക്കാര്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി, സസ്യശാസ്ത്രം, സംസ്‌കാരം എന്നീ മേഖലകളില്‍ ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ വ്യക്തമാക്കാനും പാര്‍ക്ക് ലക്ഷ്യമിടുന്നു.

60 ഹെക്ടര്‍ വിസ്തൃതിയില്‍ നിര്‍മിച്ച പാര്‍ക്കില്‍ ഇസ്‌ലാമിക ഗാര്‍ഡന് പുറമെ, ഖുര്‍ആനിലെ വിസ്മയങ്ങള്‍ വിശദീകരിക്കുന്ന മേഖലകളുണ്ട്. പാര്‍ക്കില്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്കായും കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍, ഓപ്പണ്‍ തിയേറ്റര്‍, തടാകം, റണ്ണിങ് ട്രാക്ക്, സൈക്കിളിങ് ട്രാക്ക് എന്നീ സംവിധാനങ്ങളുമുണ്ട്. അത്തി, മാതളം, ഒലിവ്, ചോളം തുടങ്ങി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന 54 സസ്യഇനങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button