KeralaLatest News

കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഴക്കൂട്ടത്തെ ജോലി സ്ഥലത്ത് നിന്ന് യുവാവിനെ കാറില്‍ ട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. വട്ടിയൂര്‍കാവ് സ്വദേശികളായ മിഥുന്‍, വിനീത്, സഹോദരങ്ങളായ അഖില്‍ ചന്ദ്രന്‍, അതുല്‍ ചന്ദ്രന്‍ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയതത്.

പ്രതികള്‍ക്കെതിരെ തട്ടികൊണ്ട് പോകല്‍, പിടിച്ചുപറി, മര്‍ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വട്ടിയൂര്‍കാവ് സ്വദേശിയായ വിഷ്ണുദേവിനെയാണ് സംഘം രാത്രി തട്ടിക്കൊണ്ട് പോയിരുന്നത്.

പ്രതികളില്‍ ഒരാളുടെ സഹോദരിയെ, മര്‍ദനമേറ്റ വിഷ്ണു ഫെയ്സ്ബുക്കിലൂടെ അപമാനിച്ചു എന്നരോപിച്ചാണ് ട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആദ്യം വട്ടിയൂര്‍കാവ് പൊലീസില്‍ എത്തിയ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതിയെ പിടിക്കാന്‍ സാധ്യമല്ല എന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പറഞ്ഞതായി ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button